നേട്ടങ്ങളുടെ പട്ടകയില്‍ ഒരു പൊന്‍തൂവല്‍ കൂടെ ചാര്‍ത്തി അസംപ്ഷന്‍ എ യു പി സ്‌കൂള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സ്‌കൂളിന് ഒരു പൊന്‍ തൂവല്‍ കൂടി. ആറായിരത്തിലധികം വിദ്യാലയങ്ങള്‍ പങ്കെടുത്ത മനോരമ നല്ല പാഠം പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അസംപ്ഷന്‍ എ യു പി സ്‌കൂള്‍ മികവ് കാട്ടിയത്.

പി ടി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, അധ്യാപക കോഡിനേറ്റര്‍ അനു പി സണ്ണി, ഷീബ ഫ്രാന്‍സിസ്, വിദ്യാര്‍ത്ഥി കോഡിനേറ്റേഴ്‌സ് ആന്‍ തെരേസ് അലക്‌സ്, മുഹമ്മദ് അദിനാന്‍ എന്നിവര്‍ ചേര്‍ന്ന് അഭിലാഷ് ടോമി യില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.