ഡി ഡി യു ജി കെ വൈ പദ്ധതി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൌജന്യ തൊഴിൽ പരിശീലനവും ജോലിയും, അപേക്ഷ ക്ഷണിച്ചു

Wayanad

കല്പറ്റ: കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീ വഴി നടത്തി വരുന്ന തൊഴിൽ നൈപുണ്യ സൗജന്യ വിദ്യാഭ്യാസ പദ്ധതിയായ DDUGKY കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹോട്ടൽ മാനേജ്മന്റ് (ഫുഡ് പ്രൊഡക്ഷൻ & കിച്ചൻ സ്റ്റീവാർഡിങ്), ഏവിയേഷൻ (കസ്റ്റമർ സർവീസ്) മേഖലയിലുള്ള റസിഡൻഷ്യഷൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 6 മാസമാണ് കോഴ്സ് കാലാവധി. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ/ ഓക്സിലറി അംഗ/ കുടുംബാംഗങ്ങൾക്ക് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മുൻഗണനയുണ്ടായിരിക്കും. തെരഞ്ഞെ ടുക്കപ്പെടുന്നവർക്ക് സൌജന്യ പഠനം, ഭക്ഷണം, താമസം, പ്രായോഗിക പരിശീലനവും ലഭ്യമാക്കും.

പഠനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത SSC സെർട്ടിഫിക്കറ്റുകൾ ലഭ്യമാവും. താല്പര്യമുള്ളർ ലവ്ഗ്രീൻ അസോസിയേഷൻ, Govt ITI ക്കു സമീപം, പുളിയാർമല, കൽപ്പറ്റ, വയനാട്. എന്ന സ്ഥാപനത്തിലേക്ക് 2024 ജൂലൈ മാസം 20 തിനു മുൻപായി നേരിട്ട് ഹാജരാവേണ്ടതാണ് വിശദ വിവരങ്ങൾക്കായി (9539376000/ 9497486000, 04936206062) നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.