കോഴിക്കോട്: നാഷണല്‍ പ്രവാസി ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി കുഞ്ഞാവൂട്ടി ഖാദറും (മലപ്പുറം) ജന.സെക്രട്ടറിയായി പി പി അബ്ദുല്ലക്കോയയും (കോഴിക്കോട്) ട്രഷററായി എന്‍ എം അബ്ദുല്ലയും (കാസര്‍കോട്) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാര്‍: അബ്ദുല്ലത്തീഫ് തിരൂര്‍, ഹംസ ഹാജി ഓര്‍ക്കാട്ടേരി, സലാഹുദ്ദീന്‍ കരുനാഗപ്പ.ള്ളി, നിസാര്‍ വൈദ്യര്‍ തിരുവനന്തപുരം, റസാഖ് മാനു, ഷൊര്‍ണൂര്‍. സെക്രട്ടറിമാര്‍: ഇബ്രാഹീം കല്ലൈക്കല്‍, കണ്ണൂര്‍, ഖലീല്‍ ഏരിയാല്‍, കാസര്‍കോട്, മുഹമ്മദ് അക്‌റം വേങ്ങര, അബ്ദുല്‍ മനാഫ് നാട്ടിക, ഹമീദ് വയനാട്. പ്രവര്‍ത്തക സമതി അംഗങ്ങള്‍: മുഹമ്മദ് സാലിഹ് കോഴിക്കോട്, അബൂബക്കര്‍ നെല്ലിയാങ്കണ്ടി, വി എ പോക്കര്‍ ഹാജി നാദാപുരം, അഷറഫ് നെടുമങ്ങാട്, മുസ്തഫ കാട്ടാമ്പള്ളി, ബഷീര്‍ പുളിക്കല്‍, മമ്മു കോട്ടപ്പുറം, ടി.എസ്. ഗഫൂര്‍ ഹാജി കാസര്‍കോട്, സാബിര്‍ ഫാറൂഖ്, കോഴിക്കോട്, മൊയ്തു കുന്നുമ്മല്‍ വെള്ളമുണ്ട, മമ്മല്‍ കുഞ്ഞബ്ദുല്ല. പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ്–സെക്രട്ടറിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളായിരിക്കും.
ഇവിടെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ഐ.എന്‍.എല്‍ പ്രസിഡന്റ് കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹമാണ് പുതിയ കേരളത്തെത കെട്ടിപ്പടുത്തതെന്നും പ്രവാസികളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി സര്‍ക്കാര്‍ പുതിയ ഒട്ടേറെ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.എല്‍ ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബി. ഹംസ ഹാജി അധ്യക്ഷനായിരുന്നു. എം.എ ലത്തീഫ് സ്വാഗതം പറഞ്ഞു. അഷറഫലി വല്ലപ്പുഴ, കുഞ്ഞാവൂട്ടി ഖാദര്‍, ശോഭ അബൂബക്കര്‍, എം. ഇബ്രാഹീം, സമദ് നെരിപ്പറ്റ, സി.എച്ച് ഹമീദ് മാസ്റ്റര്‍, ഒ. പി അബ്ദുറഹ്മാന്‍, സമദ് നരിപ്പറ്റ. എന്‍.എം അബ്ദുല്ല, അബ്ദുല്ലക്കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.