കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

Kerala

തൃശൂര്‍: സിനിമ നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. പ്രോഗ്രാം കഴിഞ്ഞ് വടകരയില്‍ നിന്നും മടങ്ങുമ്പോള്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കുണ്ട്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചിരുന്നു.