പാലാ: ലോക പരിസ്ഥിതി ദിനത്തില്‍ കൃഷിയധിഷ്ഠിത വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ തേടി പഠനപരിപാടിയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച്. പതിനാലാം വാര്‍ഡിലുള്ള ചെങ്ങളം ജോസ് പി കുര്യന്‍ പഴേപറമ്പിലിന്റെ കൃഷിയിടത്തില്‍ നടന്ന പരിപാടി മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അധ്യക്ഷനായിരുന്നു. പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറകടര്‍ ലെന്‍സി തോമസ്, മുന്‍ കൃഷി അസിസ്റ്റന്റ് ഡയറകടര്‍ കോര തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ ജെ അലക്‌സ് റോയ് എന്നിവര്‍ പഠന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്തംഗങ്ങളായ സൂര്യാ മോള്‍, ഷേര്‍ളി അന്ത്യാംകുളം, സെല്‍വി വിത്സന്‍, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, ദീപാ ശ്രീജേഷ്, ആശാമോള്‍, ആത്മ എ ടി എം ഡയാന സ്‌ക്കറിയ, ബി.ടി.എം ആനി കെ. ചെറിയാന്‍, കില ഫാക്കല്‍റ്റി കെ.എന്‍. ഷീബ, കര്‍ഷക പ്രതിനിധികളായ മാത്യു കോക്കാട്ട്, ജോസ് പഴേപറമ്പില്‍, വി.എസ്. സെബാസ്റ്റ്യന്‍ വെച്ചൂര്‍, ജൂബിച്ചന്‍ ആനിത്തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.