കല്പറ്റ എന്‍ എം ഡി സി നാട്ടുചന്തയില്‍ ‘മഴയെത്തും മുന്‍പേ’ ചിത്രപ്രദര്‍ശനം

Wayanad

കല്പറ്റ: കേരള ചിത്രകലാപരിഷത്ത് ജില്ലാ കമ്മിറ്റി എന്‍ എം ഡി സി നാട്ടുചന്ത ഗാലറിയില്‍ ചിത്രപ്രദര്‍ശനവും കരകൗശല കലാകരന്‍മാരുടെ സംഗമവും ഒരുക്കുന്നു. ‘മഴയെത്തും മുന്‍പേ’ എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (KADCO) ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍ ജൂണ്‍ ഏഴിന് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും.

ഗംഗന്‍ ചെമ്മരത്തൂര്‍, ജയപ്രകാശ് കെ വി, അജയന്‍ കാരാടി, സുരേഷ് കൃഷ്ണ, അബ്ദുല്‍സലാം, ജീന്‍സ് ഐപ്പ്, മധുസൂദനന്‍, സണ്ണി മാനന്തവാടി, രവീണ, ചന്ദ്രന്‍ മൊട്ടമ്മല്‍, സുജിത് കുമാര്‍, ലഗേഷ്, രാജീവന്‍, വിദ്യാ രവീന്ദ്രന്‍, നിഷാ ഭാസ്‌കരന്‍, ബിജു സെന്‍, ജെസ്സി, വിപിന്‍ദാസ് കണ്ണൂര്‍ തുടങ്ങിയ ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രപ്രദര്‍ശനം ജൂണ്‍ 15ന് അവസാനിക്കും.