പറഞ്ഞിട്ടും നീക്കാത്ത ബാനറുകള്‍ ഗവര്‍ണര്‍ നേരിട്ടെത്തി പൊലീസിനെക്കൊണ്ട് അഴിപ്പിച്ചു

Kerala

കോഴിക്കോട്: വാക്കിന് വിലകല്‍പ്പിക്കാതിരുന്ന പൊലീസിന് നേരിട്ടെത്തി പണികൊടുത്തത് ഗവര്‍ണറുടെ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ എസ് എഫ് ഐ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് ഗവര്‍ണര്‍ നേരിട്ടെത്തി പൊലീസിനെക്കൊണ്ട് ബാനറുകള്‍ അഴിപ്പിച്ചത്.

എസ് എഫ് ഐയ്ക്ക് വഴങ്ങി ഗവര്‍ണറുടെ ആദ്യ ശാസന കണ്ടില്ലെന്ന് നടിച്ച പൊലീസിന് ഒടുവില്‍ ഗവര്‍ണറെ അനുസരിക്കാതെ മറ്റ് വഴിയുണ്ടായിരുന്നില്ല. ബാനര്‍ നീക്കം ചെയ്യാതിരുന്ന പൊലീസുകാരെ മുന്നില്‍ കൊണ്ടുനിര്‍ത്തി ഗവര്‍ണര്‍ ശാസിക്കുന്നതും എസ് പി അടക്കമുള്ളവരെക്കൊണ്ട് ബാനര്‍ അഴിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഗവര്‍ണറുടെ വാക്കിന് വില നല്‍കാതിരുന്ന പൊലീസിന് പണി കിട്ടിയെന്ന് തന്നെ പറയാം. ബാനറുകള്‍ കെട്ടാന്‍ എസ് എഫ് ഐയ്ക്ക് അനുവാദം നല്‍കിയതിന് വൈസ് ചാന്‍സലറോട് വിശദീകരണം ചോദിക്കാന്‍ രാജ്ഭവന്‍ സെക്രട്ടറിക്ക് അദ്ദേഹം നിര്‍ദ്ദേശവും നല്‍കിയിരുന്നു.