കൊച്ചി: പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ നയിക്കുന്ന ദ്വിദിന ശില്‍പശാല തിരുവനന്തപുരത്ത് ഒരുക്കുന്നു. ജൂണ്‍ 26, 27 തീയതികളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിയേയും ഛായാഗ്രഹണത്തെയും കുറിച്ചുള്ള ഈ പ്രത്യേക ശില്‍പശാല സംഘടിപ്പിക്കുന്നത് ശിവന്‍സ് കള്‍ച്ചറല്‍ സെന്റര്‍ ആണ്. കാനോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോഗ്രാഫിയുടെയും ഛായാഗ്രഹണത്തിന്റെയും കരകൗശലത്തിന്റെ വിവിധ വശങ്ങള്‍ പര്യവേക്ഷണം ചെയ്യുക എന്നതിനോടൊപ്പം അത്യാധുനിക സാങ്കേതിക വിദ്യയുടെ ഒരു നേര്‍കാഴ്ച്ച എന്നതാണ് ശില്‍പശാല കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കൂടാതെ സന്തോഷ് ശിവന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഒരു സംവേദനാത്മക ചോദ്യോത്തര സെഷനില്‍ പങ്കെടുക്കാം. ശില്‍പശാലയുടെ രജിസ്‌ട്രേഷന്‍ ഫീസ് 2800 രൂപയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് https://docs.google.com/forms/d/e/1FAIpQLSfSM6bXYSK7QikvFtimjig30HlUd0ZAR4g2yO-Cb_CcVq1Q5Q/viewform എന്ന ലിങ്ക് മുഖേന ബന്ധപ്പെടാം.