കോഴിക്കോട്: തിരുവമ്പാടിയില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞു യുവാവ് മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിറിനാണ് (45) ദാരുണ അന്ത്യം. സഹയാത്രികന് റഹീസിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. തിരുവമ്പാടിയില്‍ നിന്നും തംമ്പല വഴി കോഴഞ്ചേരിക്ക് പോകുകയായിരുന്നു. രണ്ട് പേര് മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കിടയില്‍ ടാര്‍ ചെയ്യാത്ത സ്ഥലത്ത് വെച്ച് കാര്‍ നിയന്ത്രണം വിട്ട് ഇരുവഞ്ഞി പുഴയിലേക്ക് മറിയുകയായിരുന്നു. മുഹാജിര്‍ തിരുവമ്പാടി തോട്ടത്തിന് കടവ് പച്ചക്കാട് സ്വദേശിയാണ്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍.