വിമാന ചാര്‍ജ് വര്‍ദ്ധിപ്പിച്ചതില്‍ അടിയന്തിര ഇടപെടല്‍ വേണം: എന്‍ പി എല്‍

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: ഹജ്ജ് പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷ ദിനങ്ങളില്‍ സ്വദേശത്ത് കുടുംബങ്ങളുമായി ഒത്തുചേരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള യാത്ര ക്ലേശകരമാക്കുന്ന നടപടിയാണ് വിമാന കമ്പനികളുടെ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനയെന്ന് നാഷണല്‍ പ്രവാസി ലീഗ് ഭാരവാഹികള്‍ ആരോപിച്ചു. കാലങ്ങളായി ആഘോഷ സീസണുകളില്‍ വിമാന കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്നത് തുടരുകയാണ്. പ്രവാസി സമൂഹത്തിന്റെ പ്രതിഷേധങ്ങളെ ബന്ധപ്പെട്ടവര്‍ ഇതുവരെ മുഖവിലക്കെടുത്തിട്ടില്ലെന്നതിന്റെ തെളിവുകൂടിയാണ് ഇത്തവണത്തെ കഴുത്തറുപ്പന്‍ വിമാന ചാര്‍ജ് വര്‍ദ്ധന. മുന്‍ കാലങ്ങളെക്കാള്‍ പത്ത് മടങ്ങ് വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇത് പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളി കൂടിയാണെന്നും ചാര്‍ജ് വര്‍ദ്ധന പിന്‍വലിക്കാന്‍ സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും എന്‍ പി എല്‍ സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദര്‍, ജനറല്‍ സെക്രട്ടറി അബ്ദുള്ള കോയ, ട്രഷറര്‍ എന്‍ എം അബ്ദുള്ള എന്നിവര്‍ സംയുക്ത വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.