കൊളോറെക്‌ടൽ ചികിത്സ: ലോകപ്രശസ്ത ഡോക്ടർമാരുമായി സഹകരിക്കാൻ സ്റ്റാർകെയർ

Kozhikode

കോഴിക്കോട് : കൊളോറെക്‌ടൽ ചികിത്സാ രംഗത്ത് ലോകപ്രശസ്തരായ ഡോക്ടർമാരുമായി സഹകരിച്ച് മികച്ച ചികിത്സ ലഭ്യമാക്കാൻ സ്റ്റാർകെയർ ഹോസ്പിറ്റൽ ഒരുങ്ങി. ചികിത്സാ വൈദ ഗ്ദ്ധ്യം പങ്കിടുന്നതിനായി സ്റ്റാർ കെയറിൽ എത്തിയ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലെ ക്വീൻസ്‌ലാൻഡ് ഹെൽത്തിലെ സീനിയർ കൺസൾട്ടൻ്റും കൊളോറെക്‌ടൽ സർജറി മേധാവിയുമായ ഡോ. ജോഷ്വ ഗ്രണ്ടിക്കും ക്വീൻസ്‌ലാൻഡ് ഹെൽത്തിലെ കൊളോറെക്‌ടൽ സർജറി ഫെല്ലോ ഡോ. മറിയ അബ്ദുള്ളക്കും സ്വീകരണം നൽകി.

സ്റ്റാർ കെയറിലെ ജനറൽ ആന്റ് കൊളോറെക്‌ടൽ സർജൻ ഡോക്ടർ ആൻ്റണി ചാക്കോയുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിലെ പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധരുമായി സംഘം ചർച്ച നടത്തി. വൻകുടൽ രോഗ ചികിത്സാ രംഗത്തെ നൂതന സാധ്യതകളെക്കുറിച്ചും വിപുലമായ നടപടിക്രമങ്ങളെക്കുറിച്ചുമുള്ള ചർച്ചയിലൂടെ വൈദഗ്ധ്യത്തിൻ്റെ ഒരു സമന്വയമാണ് രൂപപ്പെട്ടത്.