പൂമല മക്‌ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂളില്‍ വായന ദിനം ആചരിച്ചു

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

സുല്‍ത്താന്‍ ബത്തേരി: പൂമല മക്‌ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂളില്‍ വായനദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരനും യുവകവിയുമായ ആരിഫ് തണലോട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികളിലും മുതിര്‍ന്നവരിലും പുസ്തകവായന പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. പുസ്തക ചര്‍ച്ച, കവിയരങ്ങ്, സാഹിത്യ സംവാദങ്ങള്‍, കഥകവിത രചന മത്സരങ്ങള്‍, പുസ്തക പ്രദര്‍ശനം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരുമാസം നീണ്ടുനില്‍ക്കുന്ന വായനാമാസാചരണ പരിപാടികളാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ബീന സി എ അധ്യക്ഷത വഹിച്ചു. ഗസ്സാല ഷെയ്ക്ക്, ഷീല എ കെ, എ ഗംഗാധരന്‍, ഐനി ആന്‍ എല്‍സ തുടങ്ങിയവര്‍ സംസാരിച്ചു. ദീപ കുമാരി, ധനേഷ് ചീരാല്‍, അനീഷ് തോമസ്, ദീപ ടി പി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.