ലിപി അക്ബറിന് യു എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: ലിപി പബ്ലിക്കേഷന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബറിന് പ്രസാധന രംഗത്തെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമായി യു എ ഇ ഗവണ്‍മെന്റ് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ലിപി പബ്ലിക്കേഷന്‍സ് സജീവമായി പങ്കെടുത്തുവരുന്നു. അഞ്ഞൂറില്‍പ്പരം പുതിയ പുസ്തകങ്ങള്‍ മേളയില്‍ വെച്ച് അതത് എഴുത്തുകാരുടെ സാന്നിധ്യത്തില്‍ പ്രഗത്ഭരരായ എഴുത്തുകാരുടെ കരങ്ങളി ലൂടെ പ്രകാശനം ചെയ്യുവാന്‍ കഴിഞ്ഞു. ഷാര്‍ജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എഴുതിയതും അദ്ദേഹത്തെ കുറിച്ചുമുള്ള ആറ് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ ലിപി പബ്ലിക്കേഷന്‍സിന് സാധിച്ചു. രണ്ട് തവണ അദ്ദേഹം ഷാര്‍ജ പുസ്തകോത്സവത്തിലെ ലിപിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. സില്‍വര്‍ ജൂബിലി പിന്നിട്ട ലിപി പബ്ലിക്കേഷന്‍സ് ഇതുവരെ മൂവായിരത്തില്‍പ്പരം ടൈറ്റിലുകള്‍ പ്രസിദ്ധീകരിച്ചു. ദുബൈയില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ ഇ സി എച്ച് ചെയര്‍മാന്‍ ഇക്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ലിപി അക്ബര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.