പരാജിതരുടെ ജീവിതം മനസ്സിലാക്കാന്‍ വായന അനിവാര്യം: ആഗ്‌നസ് വി സന്ധ്യ

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കാക്കവയല്‍: എഴുത്തുകാരന്റെ തൂലികയിലൂടെ പിറക്കുന്ന സാഹിത്യ രചനകളില്‍ നിന്നാണ് ജീവിതത്തിലെ പരാജിതരുടെ ജീവിതം മനസ്സിലാക്കാന്‍ കഴിയുന്നത്. അതിലൂടെ മാത്രമേ മനുഷ്യനിലെ മനുഷ്യത്വം വളരുകയുള്ളൂവെന്ന് കവയത്രിയും കലാകാരിയുമായ ആഗ്‌നസ് വി സന്ധ്യ അഭിപ്രായപ്പെട്ടു. കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായന വാരാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പി ടി എ പ്രസിഡന്റ് എന്‍ റിയാസ് അധ്യക്ഷനായിരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ എം സുനില്‍കുമാര്‍ നിര്‍വഹിച്ചു. ലൈബ്രറി പുസ്തക വിതരണോദ്ഘാടനം എസ് എം സി ചെയര്‍മാന്‍ റോയ് ചാക്കോയും അമ്മ വായന ഉദ്ഘാടനം എം പി ടി എ പ്രസിഡന്റ് സുസിലി ചന്ദ്രനും നിര്‍വഹിച്ചു. ഖലീലു റഹ്മാന്‍, ബീന പി വി, റെജിമോള്‍ മാണി, ധന്യ എം ബി, സിമി സെബാസ്റ്റ്യന്‍, കുമാരി ആഗ്‌നസ് ആന്റോ, അലീന കെ ബി, മെഹാ തമന്ന എന്നിവര്‍ പ്രസംഗിച്ചു.