കോഴിക്കോട്: ബ്രഹ്മഗിരി താഴ്‌വരയിലേക്കും ദക്ഷിണ കാശിയായ കൊട്ടിയൂരിലേക്കും ആനവണ്ടിയില്‍ യാത്ര സംഘടിപ്പിക്കുന്നു. കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര ഒരുങ്ങുന്നത്.
ബ്രഹ്മഗിരി താഴ്‌വരയിലേക്ക് ജൂണ്‍ 25ന് ആറു മണിക്ക് യാത്ര ആരംഭിക്കും. കരിംതണ്ടനെ തളച്ചമരവും ചങ്ങലയും പൂക്കോട് തടാകം, തൊള്ളായിരം കണ്ടി, സുല്‍ത്താന്‍ ബത്തേരി ജംഗിള്‍ സഫാരി എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.
കെ.എസ്.ആര്‍.ടി.സി ഒരുക്കുന്ന കൊട്ടിയൂര്‍ യാത്രയില്‍ പെരളശേരി, മൃദംഗ ശൈലേശ്വരി ക്ഷേത്രം, കൊട്ടിയൂര്‍, മാമാനം, പറശ്ശിനി കടവ് എന്നീ ക്ഷേത്രങ്ങളും സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ജൂണ്‍ 21ന് പുലര്‍ച്ചെ നാലു മണിക്ക് യാത്ര ആരംഭിക്കും. സുപ്പര്‍ഫാസ്റ്റിന് 720 രൂപയും സൂപ്പര്‍ ഡിലക്‌സിന് 880 രൂപയുമാണ് ബസ് നിരക്ക്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ 9544477954, 9846100728, 9961761708 എന്നീ നമ്പറുകളില്‍ വിശദ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി ബന്ധപ്പെടാവുന്നതാണ്.