കല്പറ്റ: ടൗണില്‍ ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് അംഗങ്ങളായ അഞ്ചോളം തൊഴിലാളികള്‍ CITU, AITUC യൂണിയനുകളില്‍ നിന്നും രാജിവച്ച് INTUC യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. CITU, AITUC യൂണിയനുകളുടെയും കേരള സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും തൊഴിലാളി വഞ്ചനയിലും പ്രതിഷേധിച്ചാണ് കൂട്ടരാജി. INTUC യില്‍ ചേര്‍ന്ന ചുമട്ടു തൊഴിലാളികള്‍ക്ക് കല്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വക്കേറ്റ് ടി സിദ്ധിഖിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. INTUC ജില്ലാ പ്രസിഡന്റ് പി പി ആലി അംഗത്വ വിതരണം നടത്തി. സലാം മീനങ്ങാടി, സി ജയപ്രസാദ്, ഗിരീഷ് കല്പറ്റ, കെ കെ രാജേന്ദ്രന്‍, ഹര്‍ഷല്‍ കോന്നാടന്‍, മാടായി ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു