പി ജി ഏകജാലക പ്രവേശനം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് രജിസ്‌ട്രേഷന്‍ 29 മുതല്‍

Kottayam

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ 29ന് രാവിലെ 11 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലു വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.

ഇതു വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാതിരുന്നവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചതിനു ശേഷം നിരസിക്കപ്പെട്ടവര്‍ക്കും നിശ്ചിത സമയത്ത് പ്രവേശനമെടുക്കാന്‍ സാധിക്കാത്താവര്‍ക്കുമാണ് അവസരം.

ഓണ്‍ലൈന്‍ അപേക്ഷയില്‍ അപേക്ഷകന്‍ വരുത്തിയ പിശകു മൂലം അലോട്ട്‌മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ക്യാപ്പ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതിയതായി നല്‍കാം.

സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. ലോഗിന്‍ ചെയ്ത ശേഷം നേരത്തേ സമര്‍പ്പിച്ച അപേക്ഷയിലെ പിശകുകള്‍ തിരുത്തുകയും പുതിയതായി ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യാം. സ്ഥിര പ്രവേശം എടുത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിക്കുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതുതായി ലഭിക്കുന്ന അലോട്ട്‌മെന്റില്‍ പ്രവേശനം എടുക്കണം. ഇവരുടെ മുന്‍ പ്രവേശനം റദ്ദാകും. ഒരു തവണ ക്യാപ്പിലൂടെ അപേക്ഷാ ഫീസ് അടച്ചവര്‍ക്ക് വീണ്ടും ഫീസ് അടയ്ക്കാതെ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കാം.