അഴിമതി വിരുദ്ധ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: യു ഡി എഫ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശപ്രകാരം നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഴിമതി വിരുദ്ധ ജനകീയ പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. അഡ്വ: ടി സിദ്ധിഖ് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. എ ഐ ക്യാമറ അഴിമതി, കെ ഫോണ്‍ അഴിമതി, കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസ് അഴിമതി ഉള്‍പ്പെടെ സമ്പൂര്‍ണമായ അഴിമതിരാജ് ആണ് കേരളത്തില്‍ നടക്കുന്നതെന്നും ഈ അഴിമതിക്കെതിരെ ശബ്ദിക്കുന്നവരുടെ വായ മൂടികെട്ടുവാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കെ പി സി സി പ്രസിഡന്റിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും എടുത്തിരിക്കുന്ന കേസുകളെ ജനകിയമായും നിയമപരമായും നേരിടുമെന്നും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരും കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനായി നുണ പ്രചരണങ്ങള്‍ നടത്തുന്നതെന്നും എം എല്‍ എ പറഞ്ഞു. അഴിമതിക്കെതിരെ മോദിക്കും അദാനിക്കും എതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും സംസാരിച്ചു എന്നുള്ളതിന്റെ പേരില്‍ മുന്‍ വയനാട് എം പി രാഹുല്‍ഗാന്ധിക്കെതിരെയും യു ഡി എഫ് നേതാക്കള്‍ക്കെതിരെയും കള്ളകേസ് എടുക്കുന്ന രാഷ്ട്രിയ സാഹചര്യമാണുള്ളത്. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സി പി എം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു പുകമറ സൃഷ്ടിക്കാനും അതുവഴി തെരഞ്ഞെടുപ്പുകള്‍ വിജയിക്കാനാവുമോ എന്ന പരീക്ഷണമാണ് നടത്തുന്നത് എന്നും ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും പ്രതിഷേധ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

യൂ ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, പി പി ആലി, റസാഖ് കല്പറ്റ, എന്‍ കെ റഷീദ്, എം എ ജോസഫ്, ബി സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍, സലീം മേമന, അഡ്വക്കറ്റ് ടി ജെ ഐസക്, നജീബ് കരണി, പി കെ അബ്ദുറഹിമാന്‍, ശോഭനകുമാരി, മാണി ഫ്രാന്‍സിസ്, സാബു തുടങ്ങിയവര്‍ സംസാരിച്ചു.