വിജ്ഞാന വേദിയും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കുറ്റിച്ചിറ ശാഖ വിജ്ഞാന വേദിയും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍ കോയ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന്‍ ഷഫീഖ് സ്വലാഹി ‘പുണ്യം നിറഞ്ഞ ദുല്‍ഹിജ്ജ’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെ വി മുഹമ്മദ് ശുഹൈബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം സെക്രട്ടറി കെ വി മുഹമ്മദ് സാബിര്‍, വി സാബിര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.