ഭാഷാശാസ്ത്രജ്ഞരുടെ അഖിലേന്ത്യാ സുവര്‍ണ ജൂബിലി സമ്മേളനം

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

തിരുവനന്തപുരം: ദ്രാവിഡ ഭാഷാശാസ്ത്രജ്ഞരുടെ 50-ാമത് അഖിലേന്ത്യാസമ്മേളനവും (എ.ഐ.സി.ഡി.എല്‍.) ഭാഷാശാസ്ത്രത്തിലെ പുതുപ്രവണതകളെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറും 21ന് ആരംഭിക്കും. 23 വരെ തിരുവനന്തപുരത്തെ ഭാഷാശാസ്ത്രവിഭാഗത്തിലും, യൂണിവേഴ്‌സിറ്റി സെനറ്റ് ചേമ്പറിലും നടക്കുന്ന അന്തര്‍ദേശീയ സെമിനാറില്‍ ഇന്ത്യയിലും വിദേശത്തുമുള്ള നൂറില്‍പരം ഭാഷാശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ദ്രാവിഡിയന്‍ ലിംഗ്വിസ്റ്റിക്്‌സ് അസോസിയേഷന്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ദ്രാവിഡിയന്‍ ലാംഗ്വേജസ്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡ്യന്‍ ലാംഗ്വേജസ് എന്നിവ സംയുക്തമായാണ് സുവര്‍ണ ജൂബിലി സമ്മേളനം നടത്തുന്നത്. നാലു യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍മാര്‍ അടക്കം നിരവധി അക്കാഡമിക വിദഗ്ധര്‍ സെഷനുകള്‍ നയിക്കും.

സ്വരശാസ്ത്രം, രൂപശാസ്ത്രം, വാക്യഘടന, അര്‍ത്ഥശാസ്ത്രം, പ്രയോഗശാസ്ത്രം, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, താരതമ്യ ദ്രാവിഡ ഭാഷാശാസ്ത്രം, ഭാഷാപതോളജി, ഭാഷാടൈപ്പോളജി, ചരിത്രപരഭാഷാശാസ്ത്രം, ഭാഷാസമ്പര്‍ക്കം, കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്, സോഷ്യലിസ്റ്റ് ഭാഷാശാസ്ത്രം, സാമൂഹ്യഭാഷാശാസ്ത്രം, ന്യുനപക്ഷഭാഷകളും, ഇന്‍ഡോ-ആര്യന്‍, ഓസ്‌ട്രോ-ഏഷ്യാറ്റിക്പഠനങ്ങളും, എഴുത്ത്‌സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിവര്‍ത്തനപഠനങ്ങള്‍, കോഗ്‌നിറ്റീവ് ആന്റ് സൈക്കോലിംഗ്വിസ്റ്റിക്‌സ്, മീഡിയ ആന്റ് ഡിസ്‌കോഴ്‌സ് അനാലിസിസ്, ഫോറന്‍സിക് ലിംഗ്വിസ്റ്റിക്‌സ്, ഫീല്‍ഡ് ലിംഗ്വിസ്റ്റിക്‌സ്, ഇന്ത്യന്‍ ക്ലാസിക്കല്‍ ഭാഷകള്‍, ഇന്ത്യന്‍ വ്യാകരണ ഭാഷാസമ്പ്രദായം, സ്പീച്ച് സിന്തസിസ്, മാത്തമാറ്റിക്കല്‍ ലിംഗ്വിസ്റ്റിക്‌സ്, സെമിയോട്ടിക്‌സ്, സ്‌റ്റൈലിസ്റ്റിക്‌സ്, ന്യൂറോലിംഗ്വിസ്റ്റിക്‌സ്, ഫോക്ലോറിസ്റ്റിക്‌സ്, ട്രൈബല്‍സ്റ്റഡീസ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ലെക്‌സികൊഗ്രഫി, കോര്‍പ്പസ് ലിംഗ്വിസ്റ്റികക്‌സ്, മാനുസ്‌ക്രിപ്‌റ്റോളജി, പാലിയോഗ്രഫി, മണ്‍മറയുന്നഭാഷകള്‍ എന്നിവയില്‍ പ്രത്യേക സെഷനുകളുണ്ടാകും.

ബുധന്‍ രാവിലെ ഒന്‍പതിന് കേരള യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍, പ്രൊഫ.ഡോ. മോഹനന്‍ കുന്നുമ്മല്‍ പാളയം സെനെറ്റ് ചെമ്പറില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.എല്‍.എ.ഡയറക്ടര്‍ ജി.കെ.പണിക്കര്‍ അധ്യക്ഷനാകും. ഡി.എല്‍.എ.പ്രസിഡന്റ് പ്രൊഫ. നാചു മുത്തു മുഖ്യപ്രഭാഷണം നടത്തും. തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ പ്രൊഫ.വി.തിരുവള്ളുവന്‍ വിശിഷ്ടാതിഥിയായിരിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.എസ്.നസീബ്, പ്രൊഫ.ഡോ.കെ.ജി.ഗോപ്ചന്ദ്, അഡ്വ.കെ.എച്ച്.ബാബുജാന്‍, ഉണ്ണികൃഷ്ണന്‍, ഡീന്‍, ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി എന്നിവര്‍ ആശംസകള്‍ നേരുന്നതാണ്. ലിംഗ്വിസ്റ്റിക്‌സ് വകുപ്പ് മേധാവി ഡോ.എസ്.കുഞ്ഞമ്മ സ്വാഗതം ആശംസിക്കും.

കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസില്‍ 22, 23 തീയതികളില്‍ സെമിനാറിന്റെ പതിനാലു സെഷനുകള്‍ നടക്കും. സമാപനസമ്മേളനം 23ന് തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ പ്രൊഫ.കെകരുണാകരന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.