മംഗലാട് തെരുവ് വിളക്കുകൾ സ്ഥാപിച്ചു തുടങ്ങി

Kozhikode

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ മെമ്പർ എ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചു തുടങ്ങി. ഗ്രാമ സഭകളിലൂടെ നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് നിലവിൽ വിളക്കുകൾ പ്രകാശിച്ചു തുടങ്ങിയത്. ബാക്കി വരുന്ന സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ 2025-26 വർഷത്തെ പ്രൊജക്റ്റിൽ ഉൾപ്പെടുത്തി മൂന്ന് മാസത്തിനുള്ളിൽ ഫിറ്റ് ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മെമ്പർ പറഞ്ഞു. പുത്തൻ പുരയിൽ ഫൈസൽ, ചെറുമാടത്തിൽ മുനീർ,വള്ളുകണ്ടി കുഞ്ഞിരാമൻ തുടങ്ങിയവർ സംബന്ധിച്ചു.