കേരളത്തെ ഡോക്‌സ് ഓണ്‍ കണ്‍ട്രിയാക്കരുത്: മാണി സി കാപ്പന്‍

Kottayam

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

പാലാ: ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായി അറിയപ്പെടുന്ന കേരളത്തെ ഡോക്‌സ് ഓണ്‍ കണ്‍ട്രി എന്നാക്കി മാറ്റാന്‍ ഇടവരുത്തരുതെന്ന് മാണി സി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. തെരുവ് നായ്ക്കള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ക്കു മനുഷ്യനെക്കാള്‍ പ്രാധാന്യം നല്‍കുന്ന നടപടി ന്യായീകരിക്കാനാവില്ല. കുരുന്നുകള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരെ വീടുകളില്‍ കയറിപോലും തെരുവ് നായ്ക്കള്‍ ആക്രമിക്കുന്ന വീഡിയോകള്‍ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിമുഖത കാട്ടുകയാണ്. ഇത് അംഗീകരിക്കാനാവില്ല. മനുഷ്യജീവനു ഭീഷണിയാകുന്ന നായ്ക്കള്‍ക്കു വേണ്ടിവരെ ശബ്ദം ഉയരുന്ന കേരളത്തില്‍ മനുഷ്യനു വേണ്ടി ശബ്ദമുയരണം.

പാലായില്‍ ഭാഗ്യവശാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ പാലാക്കാര്‍ ജാഗരൂകരാണ്. മനുഷ്യനെ ഉപദ്രവിക്കുന്ന ജീവികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാലാക്കാര്‍ക്ക് നന്നായി അറിയാം. മനുഷ്യനെ മരണത്തിനു വിധേയനാക്കും വിധം ഉപദ്രവകാരികളായ ജീവികളെ കൈകാര്യം ചെയ്യാനുതകുംവിധം നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും കാപ്പന്‍ നിര്‍ദ്ദേശിച്ചു.