നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
പാലാ: ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ ഗുണം ചെയ്യുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച അന്താരാഷ്ട്രാ യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എല്‍ എ. ആധുനിക ജീവിതത്തില്‍ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം യോഗ എടുത്തുകാണിക്കുന്നു. ശാരീരികവും മാനസികവും ആത്മീയവുമായ ഐക്യം പ്രോത്സാഹിപ്പിക്കാന്‍ യോഗാ വഴി സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു. കോളജ് മാനേജര്‍ ഫാ.മാത്യു കോരംകുഴ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ വി പി ദേവസ്യാ, പ്രൊഫ ഇഗ്‌നേഷ്യസ് കോര, ഡോ മഞ്ജു ജോര്‍ജ്, സുരേഷ് കെ എന്നിവര്‍ പ്രസംഗിച്ചു. യോഗാ തെറാപ്പിസ്റ്റ് ഡോ പി സി ഹരികൃഷ്ണന്‍ യോഗ പരിശീലനം നല്‍കി. കരൂര്‍ റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി, 17 കെ എന്‍ സി സി ബറ്റാലിയന്‍, എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് യോഗാ ദിനാചരണം സംഘടിപ്പിച്ചത്.