നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
സാഹിത്യ വര്‍ത്തമാനം / ആകാശ്
തിരുവനന്തപുരം : വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ അരിക്കൊമ്പന്‍ എന്ന കവിതയിലൂടെ തുറന്നുകാട്ടുകയാണ് യുവകവി കൊല്ലം പുന്തലത്താഴം സ്വദേശി പ്രമോദ് കണ്ണന്‍ പിള്ള. അതീവ കരുതലോടെ വനമേഖല സംരക്ഷിച്ചില്ലായെങ്കില്‍ ഓരോ വന്യജീവിക്കും അരികൊമ്പന്റെ അവസ്ഥ വന്നു ചേരുമെന്ന സത്യം വിളിച്ചോതുകയാണീ ദൃശ്യാവിഷ്‌കാര കവിത.
അരിക്കൊമ്പന്റെ ദുരിത വേദനകള്‍ നിറച്ച് പ്രമോദ് കണ്ണന്‍പിള്ള രചിച്ച് കാവാലം ശ്രീകുമാര്‍ സംഗീതം നല്‍കി ആലപിച്ച കവിത യൂട്യൂബില്‍ റിലീസ് ചെയ്തു. സംവിധായകന്‍ ബിനോയി കെ മിഥില ആണ് ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന റിലീസ് ചടങ്ങില്‍ കാവാലം ശ്രീകുമാര്‍, പ്രമോദ് കണ്ണന്‍പിള്ള, ബിനോയി. കെ മിഥില എന്നിവരും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. Pramod Kannanpillai എന്ന യൂട്യൂബ് ചാനലില്‍ കവിത കാണാവുന്നതാണ്.
അജിതമ്പി (ഛായാഗ്രഹണം), രാജീവ് ശിവ (ഓര്‍ക്കസ്‌ട്രേഷന്‍), ഹൃദ്യ (കൊറിയോഗ്രാഫി), സുനിക്കുട്ടന്‍ നീരാവില്‍ (ചീഫ് കോര്‍ഡിനേറ്റര്‍), ബിജു കലാവേദി (ക്രിയേറ്റീവ് ഡയറക്ടര്‍), രാഖി പ്രമോദ് (അസോസിയേറ്റ് ഡയറക്ടര്‍) കണ്ണന്‍ പുന്തലത്താഴം (പ്രൊഡ.എക്‌സിക്യൂട്ടീവ് ) എന്നിവരാണ് പ്രധാന അണിയറ പ്രവര്‍ത്തകര്‍.
ഇടുക്കി ചിന്നക്കനാല്‍, പൊന്മുടി എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഫസാ വെഞ്ചേഴ്‌സ് &ഭുവിക ക്രിയേഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ഗാന വീഡിയോയിലൂടെ യൂട്യൂബില്‍ ലഭിക്കുന്ന വരുമാനം തിരുവനന്തപുരം സനാതാലയത്തിലെ ക്യാന്‍സര്‍ രോഗികളുടെ ശുശ്രൂഷകള്‍ക്കായി വിനിയോഗിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു.