കോഴിക്കോട്: തനിമ കലാസാഹിത്യവേദി കോഴിക്കോട് ജില്ല കിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 24ന് ശനിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് എരഞ്ഞിപ്പാലം കാലിക്കറ്റ് ഹൗസില്‍’ മലയാള സാഹിത്യത്തിലെ ഹജ്ജ് എഴുത്തുകള്‍’ ചര്‍ച്ച സംഘടിപ്പിക്കും. മാപ്പിളപ്പാട്ട് ഗവേഷകന് ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. തനിമ സംസ്ഥാനവൈസ് പ്രസിഡന്റ് പി.ടി. കുഞ്ഞാലി, ആരാമം മാസിക എഡിറ്റര്‍ ഫൗസിയ ഷംസ് തുടങ്ങി എഴുത്തുകാര്‍ സംബന്ധിക്കും. യോഗത്തില്‍ വൈസ്പ്രസിഡന്റ് നസീബ ബശീര്‍ അധ്യക്ഷത വഹിച്ചു. കെ.പി മുസ്തഫ, അഷ്റഫ് വാവാട്, ശമീര്‍ ബാബു കൊടുവള്ളി, ബശീര്‍ പൊറ്റശ്ശേരി, റിയാസ് കുറ്റിക്കാട്ടൂര്‍ സംസാരിച്ചു. ജനറല്‍ സെകട്ടറി ശിഹാബുദ്ദീന് ഇബ്നു ഹംസ സ്വാഗതം പറഞ്ഞു.
