നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കൊച്ചി: ഈ വര്‍ഷത്തെ ‘മാരിടൈം പേഴ്‌സണാലിറ്റി’ എന്ന ബഹുമതിക്ക് സര്‍. സോഹന്‍ റോയ് അര്‍ഹനായി. ആഗോള മാരിടൈം ഇന്‍ഡസ്ട്രിയിലെ പ്രമുഖ പ്രസിദ്ധീകരണമായ റോബന്‍ അസാഫിന മാഗസിനാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ജൂണ്‍ ഇരുപതിന് ലബനനിലെ ബെയ്‌റൂട്ടിലുള്ള ഹില്‍ട്ടണ്‍ ബെയ്‌റൂട്ട് ഹാബ്ടൂര്‍ ഗ്രാന്‍ഡില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിയത്. മാരിടൈം മേഖലയ്ക്ക് നല്‍കിയ നൂതന ആശയങ്ങളും ഈ മേഖലയിലെ സംരംഭങ്ങളും ഉള്‍പ്പെടെയുള്ള വിവിധ സംഭാവനകളാണ് ഈ പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചത്.
റോബന്‍ അസാഫിന പോലെയുള്ള ഒരു ആഗോള സ്ഥാപനത്തില്‍ നിന്ന് ഇത്തരമൊരു അംഗീകാരം കരസ്ഥമാക്കാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് സോഹന്‍ റോയ് പറഞ്ഞു. ‘ഈ അംഗീകാരത്തില്‍ ഞങ്ങളുടെ ജീവനക്കാര്‍ ഒന്നടങ്കം അഭിമാനിക്കുന്നു. ഏരീസ് ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങളുടെയും കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് ഈ പുരസ്‌കാരത്തിന് ഞങ്ങളെ പ്രാപ്തരാക്കിയത്. മാരിടൈം ഇന്‍ഡസ്ട്രിയില്‍ ആധുനിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഇത്തരം പുരസ്‌കാരങ്ങള്‍ പ്രചോദനം നല്‍കുക തന്നെ ചെയ്യും ‘ അദ്ദേഹം പറഞ്ഞു.
ഇന്ന് ഇരുപത്തിയഞ്ച് രാജ്യങ്ങളിലായി അറുപതോളം സ്ഥാപനങ്ങളുള്ള ഒരു വലിയ ബഹുരാഷ്ട്ര കമ്പനിയായി ഏരീസ് എന്ന സ്ഥാപനത്തെ ഉയര്‍ത്തിയത് സര്‍ സോഹന്‍ റോയിയുടെ ദീര്‍ഘ വീക്ഷണവും കഠിനാധ്വാനവും ആണ്. ആഗോള മാരിടൈം വിപണി എടുത്താല്‍, ഇന്ന് അഞ്ച് മേഖലകളില്‍ ലോകത്തെ ഒന്നാം നമ്പര്‍ സ്ഥാനവും മുപ്പത്തിയൊന്ന് മേഖലകളില്‍ മിഡില്‍ ഈസ്റ്റിലെ ഒന്നാം നമ്പര്‍ സ്ഥാനവും ഏരീസ് ഗ്രൂപ്പിനാണ്. ലോകത്തെമ്പാടുമുള്ള രണ്ടായിരത്തി അഞ്ഞൂറുകപ്പലുകളെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ ഗ്രീന്‍ ഷിപ്പുകളാക്കി മാറ്റിയെടുത്ത് ചരിത്രം കുറിക്കാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് സാധിച്ചു. ഷിപ്പ് ഡിസൈനും ഇന്‍സ്‌പെക്ഷനും നിര്‍വഹിക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനവും അദ്ദേഹത്തിന്റെതാണ്. ലോകത്തിലെ ആദ്യത്തെ മാരിടൈം ചാനല്‍ മറൈന്‍ ബിസ് ടിവി, ഹെല്‍ത്ത് കെയര്‍ ടിവി ചാനല്‍ മെഡിബിസ് ടിവി എന്നിവയ്ക്കും അദ്ദേഹം രൂപം നല്‍കി.
ഇന്‍ഡസ്ട്രിയല്‍ ഇന്‍ന്റഗ്രേഷന്‍ എന്ന തന്റെ കാഴ്ചപ്പാട് പ്രായോഗികമാക്കുക എന്ന ലക്ഷ്യത്തോടെ, ഇന്റര്‍നാഷണല്‍ മാരിടൈം ക്ലബ്‌ഐഎംസി, ഇന്‍ഡിവുഡ് ബില്യണയര്‍സ് ക്ലബ്‌ഐബിസി, വേള്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍ഡബ്ല്യുഎംസി എന്നിവയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകൃതമായി. പാരമ്പര്യ അക്കാദമിക് സമ്പ്രദായങ്ങളെ പൊളിച്ചെഴുതിക്കോണ്ട്, വിദ്യാഭ്യാസത്തെ ഒരു തൊഴിലാധിഷ്ഠിത കരിയര്‍ ഡിസൈന്‍ പ്രോഗ്രാം ആക്കി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ഓരോ വ്യക്തിയും തന്റെ പ്രതിഭയ്ക്കും ശേഷിയ്ക്കും കഴിവിനും അനുയോജ്യമായ ഒരു തൊഴില്‍ മേഖല തെരഞ്ഞെടുത്താല്‍ അതിലൂടെ മികച്ച തൊഴില്‍ സംതൃപ്തിയും സന്തോഷവും ജീവിതവിജയവും പ്രാപ്തമാക്കാന്‍ സാധിക്കും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ആശയങ്ങള്‍ പുതുതലമുറയ്ക്ക് പ്രായോഗികമാക്കുവാനുള്ള അവസരങ്ങള്‍ അദ്ദേഹം നല്‍കിയത്.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപകല്പന ചെയ്ത എഫിസം എന്ന സോഫ്റ്റ്‌വെയര്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ വ്യക്തികളെ സഹായിക്കുന്നു. തങ്ങളുടെ ജീവനക്കാര്‍ക്ക്, അവരുടെ മാനസികാരോഗ്യത്തിനും ശാരീരിക ക്ഷേമത്തിനും മുന്‍ഗണന നല്‍കിക്കോണ്ട്, ശുഭകരവും ഉല്‍പ്പാദനക്ഷമവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി, ‘ഹാപ്പിനസ് ഡിവിഷന്‍’ എന്ന പേരില്‍ ഒരു ആഭ്യന്തര വിഭാഗത്തിന് തന്നെ രൂപം നല്‍കിയ ആദ്യത്തെ മറൈന്‍ കമ്പനി കൂടിയാണ് ഏരീസ് ഗ്രൂപ്പ്. ജീവനക്കാരുടെ സന്തോഷം ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികളും സാമൂഹിക പ്രതിബദ്ധത സംരംഭങ്ങളും ഏരീസ് ഗ്രൂപ്പ് നടപ്പിലാക്കിയിട്ടുണ്ട്.
ജീവനക്കാര്‍ക്ക് അന്‍പത് ശതമാനം ലാഭവിഹിതം, പെന്‍ഷനോടുകൂടിയ വിരമിക്കല്‍, പങ്കാളിയ്ക്ക് ശമ്പളം നല്‍കല്‍, രക്ഷാകര്‍തൃ പെന്‍ഷന്‍, ആര്‍ത്തവ അവധി, 2 വര്‍ഷത്തെ ശിശു സംരക്ഷണ അവധി, ഭവനരഹിതര്‍ക്ക് വീട്, സ്ത്രീധന വിരുദ്ധ നയം, ജാതി വ്യവസ്ഥ വിരുദ്ധനയം തുടങ്ങിയവ ഇതില്‍ ചിലതാണ്. ഏരീസ്ഗ്രൂപ്പ് അടുത്തിടെ സംഘടിപ്പിച്ച അതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷവേളയില്‍, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ജീവിതപങ്കാളികള്‍ക്കും കുട്ടികള്‍ക്കുമായി 30 കോടിയുടെ സില്‍വര്‍ ജൂബിലി സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്.
തന്റെ ബിസിനസിലൂടെ പാരിസ്ഥിതിക സൗഹൃദം പ്രോത്സാഹിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങളും, ഒപ്പം
സിനിമകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും സാമൂഹിക പാരിസ്ഥിതിക വിഷയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അവബോധനവും പരിഗണിച്ച്, ഇറ്റലിയിലെ ഓര്‍ഡോ പാര്‍ട്ടിസ് ഗുല്‍ഫെയില്‍ നിന്ന് ‘സര്‍ പദവി’ ആയ ‘നൈറ്റ്ഹുഡ് ബഹുമതി ‘ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള ബഹുമതി ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് അദ്ദേഹം. അടുത്തിടെ, ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ട്, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പ്രവര്‍ത്തനങ്ങളോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെ സാക്ഷ്യപ്പെടുത്തുന്നതിനായി, ‘ഏരീസ് എനര്‍ജി’ എന്ന പേരില്‍ ഒരു പുതിയ സ്ഥാപനവും അദ്ദേഹം ആരംഭിച്ചു.
ഇത് കൂടാതെ ഡൈവിംഗ്, ഡ്രോണുകള്‍, ഏവിയേഷന്‍, സബ് സീ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ പുതിയ സംരംഭങ്ങള്‍ക്ക് അദ്ദേഹം രൂപം നല്‍കുകയും, വിന്റ എനര്‍ജി, സോളാര്‍ ഉപയോഗത്തിന്റെ പ്രോത്സാഹനം, ഊര്‍ജ്ജത്തിന്റെ കാര്യക്ഷമത, ഗ്രീന്‍ ടെക്‌നോളജി തുടങ്ങിയ ആശയങ്ങളില്‍ അധിഷ്ഠിതമായ വ്യവസായങ്ങള്‍ക്കായി നിരവധി പുതിയ സാങ്കേതിക സേവനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്ഥാപനം തുടക്കമിടുകയും ചെയ്തു. ഊര്‍ജ്ജാതിഷ്ഠിത വ്യവസായങ്ങളില്‍ ആധുനികവല്‍ക്കരണം ഉറപ്പുവരുത്തുവാന്‍ ഈ മേഖല കേന്ദ്രീകരിച്ച് വരും നാളുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് ഏരീസ് ലക്ഷ്യമിടുന്നത്.
സര്‍ സോഹന്‍ റോയിയെക്കുറിച്ച്: മാരിടൈം, ഓഫ്‌ഷോര്‍, മെഡിക്കല്‍, ഓയില്‍ & ഗ്യാസ്, പെട്രോകെമിക്കല്‍, റിന്യൂവബിള്‍ എനര്‍ജി, എന്റര്‍ടൈന്‍മെന്റ്, മീഡിയ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച്, ഇരുപത്തി അഞ്ച് രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന അറുപതോളം സ്ഥാപനങ്ങള്‍ അടങ്ങുന്ന ഒരു മള്‍ട്ടിനേഷനല്‍ കമ്പനിയായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും സിഇഒയുമാണ് സര്‍ സോഹന്‍ റോയ്. ആഗോള മാരിടൈം അസോസിയേഷനുകളുടെ ഏറ്റവും വലിയ സംഘടനയായ ഇന്റര്‍നാഷണല്‍ മാരിടൈം ക്ലബ്ബിന്റെ (ഐഎംസി) പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.തന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും കഠിനാധ്വാനവും കൊണ്ട് മാരിടൈം മേഖലയ്ക്ക് നിരവധി സംഭാവനകളും ലോകമെമ്പാടുമുള്ള നിരവധി പ്രൊഫഷണലുകള്‍ക്ക് പ്രചോദനാത്മകമായ മാര്‍ഗനിര്‍ദേശങ്ങളും അദ്ദേഹം നല്‍കുകയുണ്ടായി.