ഐ എന്‍ എല്‍ ഓഫീസില്‍ അതിക്രമിച്ച് കയറിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Kerala

കോഴിക്കോട്: ഐ എന്‍ എല്‍ സംസ്ഥാന കമ്മറ്റി ഓഫീസില്‍ പൂട്ട് പൊളിച്ച് അതിക്രമിച്ച് കയറിയ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവര്‍ക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു. ഷര്‍മദ് ഖാന്‍, എന്‍ കെ അബ്ദുല്‍ അസീസ്, ഒ പി കോയ, ഒ പി റഷീദ്, ഒ പി സെലീം, അബ്ദുള്ളക്കോയ, മെഹബൂബ് കുറ്റിക്കാട്ടൂര്‍, റഫീഖ് അഴിയൂര്‍ എന്നിവര്‍ക്കതിരെയാണ് കേസെടുത്തത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ പരാതിയിലാണ് കേസെടുത്തത്. ഇതിന് മുമ്പും സര്‍മദ് ഖാന്റെ നേതൃത്വത്തില്‍ പൂട്ട് പൊളിച്ച് ഓഫീസില്‍ അതിക്രമിച്ച് കയറിയപ്പോഴും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു. അന്ന് ഇനി ആവര്‍ത്തിക്കുകയില്ലെന്ന് പറഞ്ഞ് മാപ്പ് ചോദിച്ചപ്പോഴാണ് വിട്ടയച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവര്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവേശിക്കരുതെന്ന് കോഴിക്കോട് സബ് കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. പാര്‍ട്ടിയുടെ പേരോ പതാകയോ ഉപയോഗിക്കാന്‍ പാടില്ലാ എന്ന് മറ്റൊരു ഉത്തരവ് കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്‌