എ ഐ ക്യാമറയ്ക്കും ടാര്‍ഗറ്റ്; മാസത്തിനുള്ളില്‍ 300 നിയമലംഘനങ്ങള്‍ കണ്ടെത്തണം

തിരുവനന്തപുരം: എ ഐ ക്യാമറയ്ക്കും ടാര്‍ഗറ്റ് നിശ്ചയിച്ച് സര്‍ക്കാര്‍. ഒരു ക്യാമറ ഒരു മാസത്തിനുള്ളില്‍ മുന്നൂറ് നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്നാണ് ടാര്‍ഗറ്റ്. ഇത് സാധിച്ചില്ലെങ്കില്‍ ക്യാമറ മാറ്റി സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറിലാണ് പിഴയുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. ക്യാമറ സ്ഥാപിച്ചതിന്റെ ലക്ഷ്യം ടോള്‍ പിരിവ് മോഡല്‍ പിഴിയലാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അതേസമയം എ ഐ ക്യാമറ ഇടപാടില്‍ എ ജിയുടെ പ്രാഥമിക അന്വേഷണ […]

Continue Reading