തലശ്ശേരി: നാഗസാക്കി ദിനത്തോടനുബന്ധിച്ച് മുബാറക്ക സ്കൂൾ സ്കൗട്ട് യൂനിറ്റ് യുദ്ധത്തിനെതിരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ,
ഗസ്സയുടെ കണ്ണുനീർ – യുദ്ധവിരുദ്ധ കൈയ്യൊപ്പ് എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.പി.നിസാർ അധ്യക്ഷത വഹിച്ചു.
കെ.പി അഷറഫ്, എ യു. ഷമീല ,റബീസ് മാസ്റ്റർഎന്നിവർ സംസാരിച്ചു. കെ.പി അഷറഫ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
