തിരൂർ: ഡിജിറ്റൽ ലോകത്തെ നല്ല തിരച്ചിലും തിരിച്ചറിവും എന്ന പ്രമേയത്തിൽ എം.എസ്. എം മലപ്പുറം ജില്ല സമിതി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സമ്മേളനം ഒക്ടോബർ 1 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ശാഖ, മണ്ഡലം തലങ്ങളിൽ വിവിവിധ പരിപാടികൾ സംഘടിപ്പിക്കും. സമ്മേളന പോസ്റ്റർ പ്രകാശനം കെ.എൻ. എം മർക്കസുദ്ദഅവ മലപ്പുറം ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി നിർവഹിച്ചു. ഡി.എം.സി. റഷാദ് അധ്യക്ഷത വഹിച്ചു. ഡോ: അനസ് കടലുണ്ടി, ടി. ഇബ്രാഹിം അൻസാരി, സി.എം.പി. മുഹമ്മദ് അലി, ടി നിയാസ് എന്നിവർ പ്രസംഗിച്ചു
