കടവത്തൂർ : കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ ഇ-പേപ്പർ പി ടി എ പ്രസിഡണ്ട് നാസർ പുത്തലത്ത് സ്വിച്ച് ഓൺ കർമ്മം നടത്തി ഉദ്ഘാടനം ചെയ്തു.

പ്രിൻറ് മീഡിയയിലെ വായന കുറഞ്ഞുകൊണ്ടിരിക്കുന്ന ആർട്ടിഫിഷൽ ഇൻറലിജൻസിന്റെ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ ഇ-പേപ്പർ വിദ്യാർഥികൾക്ക് ഡിജിറ്റൽ മേഖലയിലെ വായനയ്ക്ക് നവ്യാനുഭവമായി.
കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ വാർത്തയുടെ രൂപത്തിൽ തയ്യാറാക്കിയാണ് ഇ-പേപ്പർ പ്രസിദ്ധീകരിച്ചത്. പ്രധാന അധ്യാപകൻ പി റമീസ് അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് കൺവീനർ ടി മുഹമ്മദ് അഷറഫ്, ബിൻസി ഭാസ്കർ എന്നിവർ നേതൃത്വം നൽകി.