മാനവികതയുടെ ശ്മശാനങ്ങള്‍

യാത്ര / ടി കെ ഇബ്രാഹിം മനുഷ്യസംസ്‌കൃതിയുടെ ശേഷിപ്പുകള്‍ കാത്തുവച്ചിടത്തെല്ലാം പീഡനോപകരണങ്ങള്‍, പടച്ചട്ടകള്‍, ആയുധങ്ങള്‍ തുടങ്ങിയവയാണ് പ്രാഥമികമായി പ്രദര്‍ശനവസ്തുക്കള്‍. പുരാരേഖകളും കാര്‍ഷികോപകരണങ്ങളും ഉടയാടകളുമെല്ലാം പിന്‍ നിരയില്‍ മാത്രം. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നും തുടരുന്ന യുദ്ധങ്ങള്‍ ഈ പ്രദര്‍ശന വസ്തുക്കളുടെ പ്രാതിനിധ്യത്തെ സാധൂകരിക്കുന്നു. മ്യൂസിയങ്ങളുടെ പേരുകളെ സൂചിപ്പിക്കുന്നിടത്തെല്ലാം രാജ്യാന്തരമില്ലാതെ നാഗരികത, സംസ്‌കൃതി തുടങ്ങിയ ചേര്‍ച്ചയില്ലാത്ത പദങ്ങള്‍ കടന്നു കൂടിയത് മറ്റൊരു ഐറണി. സഹസ്രാബ്ദങ്ങളുടെ പുനര്‍ജനി നീന്തിക്കടന്നിട്ടും മനുഷ്യനിന്നും ‘ഗസ ‘മുനമ്പില്‍ മൃതശരീരങ്ങള്‍ കൊണ്ട് ബുര്‍ജ് ഖലീഫയേക്കാള്‍ വലിയ മനുഷ്യനാഗരികതയെ […]

Continue Reading