ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് മെഗാ റീയൂണിയന്‍ ‘ഫൊസ്റ്റാള്‍ജിയ 23’

Kozhikode

കോഴിക്കോട്: ഫാറൂഖ് കോളജ് പ്ലാറ്റിനം ജൂബിലി വര്‍ഷ ആഘോഷത്തിന്റെ ഭാഗമായി ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഫോസ്) സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മെഗാ റീയൂണിയന്‍ ‘ഫൊസ്റ്റാള്‍ജിയ 23’ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

16ന് രാവിലെ 10ന് കോളേജില്‍ നടക്കുന്ന പരിപാടിയില്‍ സിനിമാ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി കോളേജില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മുഴുവന്‍ വ്യക്തികളും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി പ്രവാസി മീറ്റ്, പഠനവകുപ്പ് തല സംഗമങ്ങള്‍, സാംസ്‌ക്കാരിക സംഗമം, കലാകായിക മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഫോസ പ്രസിഡന്റ് കെ. കുഞ്ഞലവി, സെക്രട്ടറി പി. പി. യൂസുഫലി, പ്രിന്‍സിപ്പല്‍ ഡോ. കെ. എ. ആയിഷ സ്വപ്ന, ഫോസ വൈസ് പ്രസിഡന്റ് എന്‍. കെ. മുഹമ്മദലി, സി. പി. അബ്ദുല്‍ സലാം പങ്കെടുത്തു.