പാലക്കാട്: യുവതിയേയും രണ്ട് മക്കളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റിലഞ്ചേരി മലക്കുളം കീഴ്പാടത്താണ് വീട്ടുവളപ്പിലെ കിണറ്റില്‍ അമ്മയേയും രണ്ടു മക്കളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെന്മാറ കുമരം പുത്തൂര്‍ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര) ആരോമല്‍ (പത്ത് മാസം) എന്നിവരുടെ മൃതദേഹമാണ് ഉച്ച തിരിഞ്ഞ് കിണറ്റില്‍ കണ്ടെത്തിയത്. കീഴ്പാടം പരേതനായ ശംഭുകുമാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ.
