ദുരൂഹ സാഹചര്യത്തില്‍ നാട്ടുവൈദ്യനും യുവാവും മരിച്ച നിലയില്‍

Palakkad

പാലക്കാട്: നാട്ടുവൈദ്യനേയും യുവാവിനേയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുവൈദ്യനായ കുറുമ്പന്‍ (64), ബാലു (45) എന്നിവരാണ് മരിച്ചത്.

വര്‍ഷങ്ങളായി ചികിത്സ നടത്തുന്ന നാട്ടുവൈദ്യനാണ് കുറുമ്പന്‍. ബാലു ഇവിടെ ചികിത്സയ്ക്ക് എത്തിയതെന്നാണ് നിഗമനം. കുറുമ്പനെ വീടിനകത്തും ബാലുവിനെ പുറത്തുമാണ് കണ്ടെത്തിയത്. അതേസമയം ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.