തിരുവനന്തപുരം: ഓണത്തെ വരവേല്‍ക്കാന്‍ കരകുളം ഗ്രാമ പഞ്ചായത്തിന്റെ ‘കരകുളം കാര്‍ണിവല്‍ 2023’ ന് ഓഗസ്റ്റ് 14 ന് തുടക്കമാകും. മന്ത്രി ജി. ആര് അനിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വി. ജോയി എം. എല്‍. എ, മാങ്കോട് രാധാകൃഷ്ണന്, കരകുളം കൃഷ്ണന് പിള്ള എന്നിവര്‍ സംസാരിക്കും. വിവിധ കലാപരിപാടികളും സെമിനാറുകളും മേളയുടെ ഭാഗമായി നടത്തുന്നുണ്ട്. കരകുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്
ആഗസ്റ്റ് 15 മുതല്‍ നടക്കുന്ന വിവിധ സെമിനാറുകളില്‍ മന്ത്രിമാരായ എം. ബി രാജേഷ്, ജി. ആര് അനില്‍, പി. പ്രസാദ്, വി അബ്ദുറഹ്മാന് എന്നിവരും ഐ. ബി സതീഷ് എം. എല്‍ എ, ജി. സ്റ്റീഫന്‍ എം. എല്‍.എ,ഡി. കെ മുരളി എം. എല്‍. എ, മേയര്‍ ആര്യ രാജേന്ദ്രന്, ഡോ. ടി. എം . തോമസ് ഐസക്, ഡോ. ടി.എന്‍. സീമ, മുല്ലക്കര രത്നാകരന്, വി. കെ മധു, പി. കെ. രാജു, ഏഴാച്ചേരി രാമചന്ദ്രന്, മുരുകന് കാട്ടാക്കട, വിനോദ് വൈശാഖി, ശ്രീജ എന്നിവരും പങ്കെടുക്കും.
പെറ്റ് & അക്വാഷോയാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണം. പറക്കുന്ന അണ്ണാന് എന്നറിയപ്പെടുന്ന ഷുഗര്‍ ഗ്ലൈഡര്‍,ഹെഡ്ജ് ഹോഗ് കീരി, അപൂര്‍വ ഇനം തത്തകള്‍, വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങള്‍, അരോണ സ്വര്‍ണ്ണമത്സ്യങ്ങള്‍ എന്നിവയാണ് പെറ്റ് ഷോയിലെ പ്രധാന ആകര്ഷണങ്ങള്. നറുക്കെടുപ്പില്‍ വിജയിക്കുന്ന കാണികള്‍ക്ക് അപൂര്‍വയിനം ഓമനമൃഗങ്ങളും വര്‍ണ്ണ മത്സ്യങ്ങളും സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്.
മേളയുടെ ഭാഗമായി വിവിധ വ്യാപാര വിപണന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. നാടന്‍ മിഠായികള്‍, കോഴിക്കോടന്‍ ഹല്‍വ, ഒരു വീടിനും കുടുംബത്തിനുമാവശ്യമായ സാധന സാമഗ്രികള്‍, വിവിധയിനം വിത്തിനങ്ങള്‍, ജീവിതശൈലീ ഉപകരണങ്ങള്‍, തുടങ്ങിയവ വിലക്കുറവില്‍ ഈ മേളയില്‍ നിന്നും വാങ്ങാം.കേരളത്തിലങ്ങോളമിങ്ങോളമുള്ള തനത് രുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, പായസ മേള എന്നിവയും ഒരുക്കിയിട്ടുണ്ട്.
24ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനവും ഘോഷയാത്രയും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്, ഒ. എസ്. അംബിക, വി. ശശി എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയര്മാന് എസ് എസ് രാജലാല്‍, ജനറല്‍ കണ്‍വീനര്‍ യു. ലേഖാ റാണി എന്നിവര്‍ അറിയിച്ചു.