തിരുവനന്തപുരം : സമകാലിക ജീവിതത്തിന്റെ കട പുഴക്കിയ യാഥാർത്ഥ്യങ്ങൾക്കിടയിൽ
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെയും അപൂർവ സൗഹൃദത്തിന്റെയും കഥ പറയുന്ന ഹ്രസ്വചിത്രമാണ് ‘ആഭാ’. നെടുങ്ങോട് ക്രീയേഷൻസിന്റെ ബാന റിൽ അനിൽ നെടുങ്ങോട് നിർമ്മിച്ച ഈ ഹ്രസ്വചിത്രം പ്രകാശ് പ്രഭാകർ ആണ് രചനയും സംവിധാനവും നിർവഹിച്ചത്.
ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്നവർ ജീവിതം കൈവിട്ടുപ്പോകാതിരിക്കണമെങ്കിൽ ചേർത്തുപിടിക്കാൻ എന്തെങ്കിലും കരുതണമെന്നും ആ കരുതൽ ഒരു നിഴൽ പോലെ അയാൾക്കൊപ്പമുണ്ടാകുമെന്നും കുറഞ്ഞപക്ഷം പ്രതീക്ഷയോ പ്രത്യാശയോ അത് നൽകുമെന്നും ചിത്രം വ്യക്തമാക്കുന്നു. ആർ.സതീശൻ, ശശികാന്തൻ, സുമ, അനിൽ നെടുങ്ങോട്, ഗോകുൽ വിനു, മാസ്റ്റർ ശ്രീകാർത്തി എന്നിവരാണ് അഭിനേതാക്കാൾ.
തനുബാലക് ഛായാഗ്രഹണവും അനൂപ് രാജശേഖരൻ എഡിറ്റിംഗും ധീരജ് സുകുമാരൻ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. സ്റ്റുഡിയോ : ഇൻക്രിയേഷൻ മീഡിയ. സഹസംവിധാനം : ഗോകുൽ വിനു. ചമയം : സുമ.ആർട്ട് ഡയറക്ടർ: ദീപ്തികുമാർ ടി.കെ.എഫക്ട്സ്: ഷാബു.സൗണ്ട് ഡിസൈൻ , മിക്സിങ് : ഡേവിസ് ആന്റണി.ഡിസൈൻ: അനിൽ ഗോപാൽ.പിആർഒ : റഹിം പനവൂർ.
ചിത്രത്തിന്റെ പ്രിവ്യൂ ഷോ ഒക്ടോബർ 31 വ്യാഴാഴ്ച രാവിലെ 10 ന് തിരുവനന്തപുരം ഏരീസ് പ്ലക്സ് എജൂ തിയേറ്ററിൽ നടക്കുമെന്ന് നിർമാതാവ് അനിൽ നെടുങ്ങോട് അറിയിച്ചു.