സഹകരണ ഓണചന്ത

Kozhikode

കോഴിക്കോട്: ചെലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓണത്തോടനുബദ്ധിച്ച് നടത്തുന്ന ഓണോത്സവത്തില്‍ സഹകരണ ഓണച്ചന്തക്ക് തുടക്കമായി. ആദ്യവില്‍പന തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ തടത്തിന്‍ മുകളില്‍ ബാബുവിന് നല്‍കി നിര്‍വഹിച്ചു. ഓണോത്സവത്തില്‍ ഹോണ്ട, ടി വി എസ്, ഹിറോ, സുസൂക്കി എന്നി കമ്പനികളുടെ ഇരുചക്രവാഹനങ്ങളും ലളിതമായ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ കണ്ണങ്കണ്ടിയുമായി ചേര്‍ന്ന് വിട്ടിലേക്കാവശ്യമായ ഗൃഹോപകരണങ്ങളും തവണ വ്യത്യസ്ഥയില്‍ സ്വന്തമാക്കാന്‍ ബാങ്ക് അവസരം നല്‍കുന്നു. ബാങ്ക് പ്രസിഡണ്ട് കെ.എസ് പ്രഭീഷ് അധ്യക്ഷത വഹിച്ചു. ഡയറക്റ്റര്‍മാരായ എം.തങ്കമണി, കെ.ഗംഗാധരന്‍, എം.എന്‍ രാധാമണി, കെ.പി ജഗനാഥന്‍, ബാങ്ക് സെക്രട്ടറി എം.കാവ്യ ബാലകൃഷ്ണന്‍, എ.ഡി എസ് ചെയര്‍പെഴ്ണന്‍ ടി സുഹറ, എന്നിവര്‍ സംബന്ധിച്ചു, ഡയറക്റ്റര്‍ ടി ഇ സമിര്‍ സ്വാഗതവും, ഒ ടി തോമസ് നന്ദിയും പറഞ്ഞു.