മനുഷ്യത്വം മരവിക്കാത്തവരുടെ ജനകീയം സമരം; ബ്ലേഡ് മാഫിയ കുടുംബത്തെ കുടിയൊഴിപ്പിച്ചതിനെതിരെയുള്ള സമരം 25 ദിനം പിന്നിട്ടു

Kozhikode

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

ആയഞ്ചേരി: മനുഷ്യത്വം മരവിക്കാതെ ജനകീയ സമരത്തില്‍ പങ്കാളികളാകുന്ന അംഗങ്ങളുടെ ഹൃദയവിശാലതയെ അഭിനന്ദിക്കണമെന്ന് സമരസമിതിയുടെ 25-ാം ദിനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ആയഞ്ചേരി പഞ്ചായത്ത് 13-ാം വാര്‍ഡ്‌മെമ്പര്‍ എ സുരേന്ദ്രന്‍ പറഞ്ഞു. മായന്‍കുട്ടിയെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാന്‍ കൂട്ട് നിന്ന വിഷവിത്തുകളെ സമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യ ഗതയുമാണെന്ന് മെമ്പര്‍ കൂട്ടിച്ചേര്‍ത്തു.

ബ്ലേഡ് മാഫിയയെ സാമൂഹ്യ ചുറ്റുപാടില്‍ തുറന്ന് കാട്ടണമെന്ന് വില്ല്യാപ്പളളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇബ്രാഹിം പുത്തലത്ത് അറിയിച്ചു. നീതിനിഷേധമുണ്ടായാല്‍ ജനങ്ങള്‍ ഒന്നിച്ച് അണിനിരന്ന് തോല്‍പ്പിക്കുന്ന ചരിത്ര സാക്ഷ്യങ്ങള്‍ സമരത്തെ വിജയിപ്പിക്കുമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. നിരന്തര ജനകീയ പോരാട്ടം നീതിന്യായ സംവിധാനത്തെപ്പോലും ചിന്തിപ്പിക്കുമെന്ന് കുറ്റിയാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മന്‍സൂര്‍ എടവലത്ത് സൂചിപ്പിച്ചു. സമരസമിതി ചെയര്‍മാന്‍ എം സി അഷറഫ് അധ്യക്ഷത വഹിച്ചു. ഇ പി മൂസ, ഒതയോത്ത് റഷീദ് തുടങ്ങിയവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *