കള്ളപ്പണം വെളുപ്പിക്കല്‍; നടി നവ്യ നായരെ ഇ ഡി ചോദ്യം ചെയ്തു

Kerala

കൊച്ചി: നടി നവ്യാ നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അറസ്റ്റിലായ ഐ ആര്‍ എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന് നടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യല്‍. സച്ചിന്‍ സാവന്ത് നടിക്ക് ആഭരണങ്ങള്‍ സമ്മാനിച്ചുവെന്ന് ഇ ഡി പറഞ്ഞു.

ഇരുവരുടേയും ഫോണ്‍ വിവരങ്ങള്‍ അടക്കം ഇ ഡി പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സച്ചിന്‍ സാവന്തിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സച്ചിനുമായി സൗഹൃദം മാത്രമാണുള്ളതെന്ന് നവ്യ നായര്‍ പ്രതികരിച്ചു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി നടിക്ക് ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് നിലപാട്. കേസില്‍ അന്വേഷണം തുടരുകയാണ്