പ്രവിത്താനം സെന്‍റ് മൈക്കിള്‍സില്‍ ‘ക്യാമ്പോണം 2023’ സംഘടിപ്പിച്ചു

Kottayam

പ്രവിത്താനം: പൊതുവിദ്യാഭ്യാസവകുപ്പ്, കുട്ടികളുടെ ഐ.ടി. കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ക്യാമ്പോണം 2023’ പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തി. സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ വിവിധതരം ഡിജിറ്റല്‍ ഓണാഘോഷപരിപാടികള്‍ തയ്യാറാക്കി. സ്‌ക്രാച്ച് ഉപയോഗിച്ചുള്ള ചെണ്ടമേളവും പ്രോഗ്രാമിങ്ങ് അധിഷ്ഠിത പൂക്കള മത്സരവും ആനിമേഷന്‍ ഊഞ്ഞാലാട്ടവും വിദ്യാര്‍ത്ഥികള്‍ക്കു നവീന ഓണാഘോഷമായി മാറി.

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജി വി ജെ അധ്യക്ഷത വഹിച്ചു. ക്യാമ്പ് സംഘാടകരായ ജിനു ജെ വല്ലനാട്ട്, ജോജിമോന്‍ വട്ടപ്പലം, വിദ്യ കെ എസ് എന്നിവര്‍ പ്രസംഗിച്ചു. ലിറ്റില്‍ കൈറ്റ്‌സ് ട്രെയിനര്‍ ജോളി പി ചെറിയാന്‍ ക്ലാസുകള്‍ നയിച്ചു.