മലപ്പുറം: കേരളത്തെ മദ്യക്കൊലയറയാക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ മത സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ കൈ കോര്‍ക്കണമെന്ന് ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറത്ത് നടക്കുന്ന മദ്യനിരോധനസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണ നല്കി പ്രതിഷേധത്തിന് കരുത്തുപകരണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു. മദ്യത്തിലും ഇതര ലഹരികളിലും മലയാളി സമൂഹത്തെ മുക്കി കൊല്ലാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുതെന്നും ഐ എസ് എം മലപ്പുറം ജില്ലാ സമിതി ആവശ്യപ്പെട്ടു.
മദ്യാധികാരവാഴ്ചക്കെതിരെ ജനാധികാരവിപ്ലവം എന്ന മുദ്രാവാക്യം ഉയര്‍ത്തി മദ്യനിരോധന സമിതി സംസ്ഥാന സമിതി മലപ്പുറം കലക്ട്രേറ്റ് പടിക്കല്‍ നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ ഇരുപത്തി നാലാം ദിവസത്തിന് ഐ എസ് എം മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യ സത്യാഗ്രഹ സമരത്തിലാണ് ആവശ്യം ഉന്നയിച്ചത്.സര്‍വോദയ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പവിത്രന് മാഷ് ഉദ്ഘാടനം നിര്‍വഹിച്ചു.സത്യാഗ്രഹ നായകന് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി യുവജനവേദി കോഡിനേറ്റര്‍ നിഷാദ് പരപ്പനങ്ങാടി , ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ഏ.പി. മുഹമ്മദ് റാഫി, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖയ്യും കുറ്റിപ്പുറം, സെക്രട്ടറി ടി കെ എന്‍ ഹാരിസ്, ട്രഷറര്‍ നിയാസ് രണ്ടത്താണി, വൈസ് പ്രസിഡന്റ് ഫിറോസ് ബാബു കുഴിപ്പുറം, ജലീല്‍ വൈരംങ്കോട്, ഡോ :റജൂല്‍ ഷാനിസ്, വി.പി.ആബിദ് താനാളൂര്‍, നൗഫല്‍ പറവന്നൂര്‍, ഇസ്മാഈല്‍ ചങ്ങരംകുളം തുടങ്ങിയവര്‍ നേതൃത്വം നല്കി.