“പ്രയാണം 24 പോസ്റ്റ് കോൺഫറൻസ്” മണ്ഡലം സംഗമങ്ങൾ ഞായറാഴ്ച 60 കേന്ദ്രങ്ങളിൽ

Malappuram

മലപ്പുറം : കരിപ്പൂരിൽ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനം ചരിത്ര വിജയമാക്കുന്നതിൽ പങ്കുവഹിച്ച പ്രവർത്തകരെ അനുമോദിക്കുന്നതിനും സമ്മേളന അവലോകത്തിനുമായി സംസ്ഥാനത്തെ 60 കേന്ദ്രങ്ങളിൽ ഞായർ പ്രയാണം 24 പോസ്റ്റ് കോൺഫറൻസ് മണ്ഡലം പ്രവർത്തക സംഗമങ്ങൾ നടക്കും.
സമ്മേളനാനന്തര പ്രവർത്തന പദ്ധതികളും റമദാൻ കാല പ്രവർത്തനങ്ങളും സംഗമങ്ങളിൽ വിശദികരിക്കും.

വിവിധ സംഗമങ്ങളിൽ സംസ്ഥാന പ്രതിനിധികളായി വണ്ടൂർ എം.അഹമ്മദ് കുട്ടി മദനി,
കെണ്ടോട്ടി ബി.പി.എ ഗഫൂർ, മഞ്ചേരി ഡോ യു.പി യഹ് യാഖാൻ, നിലമ്പൂർ കെ.അബ്ദുൽ റഷീദ് ഉഗ്രപ്പുരം, എടവണ്ണ ഡോ: ജാബിർ അമാനി,മലപ്പുറം എ.നൂറുദ്ദീൻ,അരീക്കോട് കെ.പി അബ്ദുറഹിമാൻ സുല്ലമി, വാഴക്കാട് ശാക്കിർ ബാബു കുനിയിൽ, എടക്കര കെ.അബ്ദുൽ അസീസ്, മങ്കട വി ടി ഹംസ, കീഴുപറമ്പ് എം.കെ മുസ്സ ആമയൂർ, തിരൂർ ഫൈസൽ നന്മണ്ട, കോട്ടക്കൽ എം.ടി മനാഫ്, ചങ്ങരംകുളം മൂസ്സക്കുട്ടി മദനി,കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.മമ്മു, പുത്തനത്താണി സുഹൈൽ സാബിർ, പൊന്നാനി സോ: സി.മുഹമ്മദ് അൻസാരി, തിരൂരങ്ങാടി ആബിദ് മദനി, താനൂർ സി.മമ്മുക്കാട്ടക്കൽ, വളാഞ്ചേരി അബ്ദുൽ നാസിർ രണ്ടത്താണി, തൃത്താല മജീദ് കണ്ണാടൻ, മണ്ണാർക്കാട് ഹഫീസുള്ള, പട്ടാമ്പി ഹംസ പറക്കോട്, എടത്തനാട്ടുകര എൻ.എം അബ്ദുൽ ജലീൽ, പാലക്കാട് ഉബൈദ് മാസ്റ്റർ, കാസർകോട് പ്രഫ. ശംസുദ്ദീൻ പാലക്കോട്, ഇരിക്കൂർ ഡോ. ഇസ്മായിൽ കരിയാട്, തലശ്ശേരി കെ.എൽ.പി ഹാരിസ്, പാനൂർ സി.സി ശകീർ ഫാറൂഖി, കണ്ണൂർ ഡോ:ജലീൽ ഒതായി, വളപട്ടണം സി.എ അബൂബക്കർ, തളിപ്പറമ്പ് അശ്റഫ് മമ്പറം , വയനാട് ലുഖ്മാൻപോത്തുകല്ല്, മേപ്പയൂർ ഖാസിം മാസ്റ്റർ, വടകര ജലീൽ കീഴൂർ, കൊയിലാണ്ടി കുഞ്ഞമ്മദ് മദനി, ബാലുശ്ശേരി മുർശിദ് പാലത്ത്, പേരാമ്പ്ര കുഞ്ഞമ്മദ് മദനി, കുറ്റ്യാടി ഖാസിം മാസ്റ്റർ, ഫറോഖ് കെ.പി സകരിയ്യ , സിറ്റി സൗത്ത് ഡോ. ഐ.പി അബ്ദുസ്സലാം, സിവിൽ സ്റ്റേഷൻ അബ്ദുസലാം മദനി, കോഴിക്കോട് സിറ്റി ശുകൂർ കോണിക്കൽ, ബേപ്പൂർ ടി.പി. ഹുസൈൻ കോയ, മുക്കം പി.ടി മജീദ് സുല്ലമി, കൊടുവള്ളി വെസ്റ്റ് മജീദ് മദനി പുത്തൂർ, കൊടുവള്ളി ഈസ്റ്റ് ഡോ. കെ.ടി അൻവർ സാദത്ത്,എലത്തൂർ ഈസ്റ്റ് ഫൈസൽ ഇയ്യക്കാട്, എലത്തൂർ വെസ്റ്റ് എം.ടി അബ്ദുൽ ഗഫൂർ, എറണാകുളം എൻ.എം.അബ്ദുൽ ജലീൽ, കോട്ടയം കെ.എ സുബൈർ, ആലപ്പുഴ ഇർശാദ് സ്വലാഹി, കൊല്ലം ശമീർ ഫലാഹി, കരുനാഗപ്പള്ളി ശമീർ ഫലാഹി, തൃശൂർ സലീം കുനാഗപ്പള്ളി എന്നിവർ പങ്കെടുക്കും.