മാപ്പിളകലാ അക്കാദമിയില്‍ വനിതകള്‍ക്കായി മോയിന്‍കുട്ടി വൈദ്യര്‍ കാവ്യാലാപന മത്സരം

Malappuram

കൊണ്ടോട്ടി: സ്ത്രീസമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന’ മഹിളാ മാപ്പിള കലോത്സവത്തിന്റെ രണ്ടാം ദിന പരിപാടിയായി നടത്തുന്ന സര്‍വ്വദേശീയ മഹിളാ ദിനത്തിലെ വനിതാ സെമിനാറിനോടനുബന്ധിച്ച് വനിതകള്‍ക്കായുള്ള മോയിന്‍കുട്ടി വൈദ്യര്‍ കാവ്യാലാപന മത്സരം നടത്തും. 15 വയസ്സിന് മുകളില്‍ പ്രായമുള്ള 25 വനിതകള്‍ക്ക് ആണ് അവസരം ലഭിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. നിബന്ധനകള്‍ക്കും രജിസ്‌ട്രേഷനുമായി അക്കാദമി വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലിയെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9633853925. രജിസ്‌ട്രേഷന്‍ മാര്‍ച്ച് അഞ്ചിന് വൈകുന്നേരം 5 മണി വരെ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക.