എം എസ് എം ഹൈസക് സന്ദേശ രേഖ പ്രകാശനം ചെയ്തു

Kozhikode

കോഴിക്കോട്: ‘ധാര്‍മികതയാണ്, മാനവികതയുടെ ജീവന്‍’ എന്ന പ്രമേയത്തില്‍ എം എസ് എം കോഴി ക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന ‘ഹൈസക്’ ജില്ല ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനത്തിന്റെ സന്ദേശ രേഖ പ്രകാശനം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു.

ചടങ്ങില്‍ എം.എസ്.എം ജില്ല സെക്രട്ടറി ഷമല്‍ മദനി, ട്രഷറര്‍ അഹമ്മദ് റിഹാബ്, ജില്ല ഭാരവാഹികളായ ജാനിഷ് മദനി, അമീന്‍ തിരുത്തിയാട്, ഡോ. ബിദാര്‍, ഫവാസ് മൂസ എന്നിവര്‍ സംബന്ധിച്ചു. 2023 ഒക്ടോബര്‍ 22 ന് മുക്കം പുല്‍പ്പറമ്പില്‍ വെച്ചാണ് ഹൈസക് സംഘടിപ്പിക്കുന്നത്.