പൊഴുതന: വനിതാലീഗ് വീട്ടുമുറ്റം ക്യാംപയിന് പ്രഖ്യാപന സമ്മേളനം രാവിലെ ഹരിതയുടെ ജനറല്‍ സെക്രട്ടറി കെ. നജാ നൗറിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.മു ഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വനിത ലീഗ് പ്രസിഡന്റ് നദീറ മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എച്ച് ഷാഹിദ സ്വാഗതവും പറഞ്ഞു,
റാഷിദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. വനിതാലീഗ് ജില്ലാ പ്രസിഡണ്ട് കെ ബി നസീമ, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. സി മൈമൂന, കല്‍പ്പറ്റ മണ്ഡലം വനിതാലീഗ് പ്രസിഡണ്ട് റൈഹാനത്ത്, ജില്ലാ ലീഗ് വര്‍ക്കിംഗ് കമ്മറ്റി അംഗം നാസര്‍ കാതിരി, കല്‍പ്പറ്റ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ ഹനീഫ, പൊഴുതന പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.വി ഉസ്മാന്, ജനറല്‍ സെക്രട്ടറി കെ.യു നൗഷാദ്, സംഘാടക സമിതി ചെയര്മാന് ടി. ഉബൈദ്, ജനറല്‍ കണ്‍വീനര്‍ ടി. യൂസുഫ് , ഗ്ലോബല്‍ കെ.എം സി സി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കാതിരി റഷീദ്, എസ്.ടി യു ഏരിയ പ്രസിഡണ്ട് ടി ഹനീഫ, എം.എസ്. എഫ് കല്പ്റ്റ മണ്ഡലം സെക്രട്ടറി കെ അജ്ഷല്‍, ഹരിതയുടെ ഷര്‍ബിന ഫെബിന് ടി.കെ എന്നിവര്‍ പ്രസംഗിച്ചു. ടി ഷാഹിന നന്ദി പറഞ്ഞു.
ഖായിദെ മില്ലത്ത് സൗധം ഫണ്ട് ക്വാട്ട പൂര്‍ത്തിയാക്കിയ വാര്‍ഡ് കമ്മറ്റികള്‍ക്കുള്ള ഉപഹാരം റാഷിദ് ഗസ്സാലിയില്‍ നിന്നും യഥാക്രമം ഇടിയം വയല്‍ ടി ഹനീഫ, അച്ചൂര് നോര്‍ത്ത് ടി ഉബൈദ്, വാച്ചര്‍ മുസ്തഫ, വലിയ പാറ എന്മുഹമ്മദാലി, കെ ഉമ്മര്‍ പൊഴുതന സി.ടി മൊയ്തീന്, കല്ലൂര്‍ ബഷീര്‍, പെരിങ്കോട പി ഹമീദ്, കെ.പി സിദ്ധീഖ്, മരവയല്‍ സി.കെ ബഷീര്‍ എന്നിവര്‍ ഏറ്റു വാങ്ങി. കാലാ രംഗത്ത് സജീവ സാന്നിദ്ധ്യവും സിനിമ ടെലിഫിലിം ആര്‍ട്ടിസ്റ്റുമായ ക്യാമറാമാനും ഗായകനും കൂടിയായ യൂത്ത് ലീഗ് പ്രവര്ത്തകന് അബി എന്‍ കെ അയ്യൂബിനെ വേദിയില്‍ വെച്ച് റാഷിദ് ഗസ്സാലി മൊമന്റോ നല്കി ആദരിച്ചു. തുടര്‍ന്ന് അബി എന്‍.കെ അയ്യൂബിന്റെ നേതൃത്വത്തിലുള്ള ഗാന മേളയില്‍ പ്രായമായ വനിതകളും യൂത്ത് ലീഗ്, എം എസ് എഫ് , ഹരിത പ്രവര്‍ത്തകരും പങ്കാളികളായി .
ഈ പരി പാടിയിലെ ശ്രദ്ധേയമായ ഒരിനം പ്രായമായ നൂറ് വനിതകളെ ഹരിത പ്രവര്‍ത്തകര്‍ ആദരിക്കലും ഉപഹാരം നല്‍കലുമായിരുന്നു. ഏറ്റവും കൂടുതല്‍ വനിതകളെ പങ്കെടുപ്പിച്ച അച്ചൂര് നോര്‍ത്ത് വാര്‍ഡ് കമ്മറ്റിക്കുള്ള ക്യാഷ് അവാര്‍ഡ് വാര്‍ഡ് പ്രസിഡണ്ട് ടി ഉബൈദ് നല്കി. പരിപാടിയില്‍ സദസ്സിനെ ഇളക്കി മറിച്ച് ഗാനമാലപിച്ച അറുപത്തെട്ടു വയസ്സുകാരിയായ കളത്തിങ്ങല്‍ തൊടി പാത്തുമ്മകുട്ടി ഉമ്മക്ക് മുസ്ലിം ലീഗിന്റെ പ്രത്യേക ഉപഹാരം പ്രസിഡണ്ട് കെ.വി ഉസ്മാന് നല്കി. വനിതാലീഗ് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹിന നന്ദി പ്രകാശിപ്പിച്ചു.