കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് പരുക്ക്

Thiruvananthapuram

തിരുവനന്തപുരം: ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കാട്ടുപന്നി നടത്തിയ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്. അമ്പൂരി സ്വദേശികളായ സാബു ജോസഫ്, ഭാര്യ ലിജി മോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

സാബു ജോസഫും ലിജി മോളും ഇന്നലെ രാത്രി ബൈക്കില്‍ സഞ്ചരിക്കവെ റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നി ബൈക്ക് കുത്തിമറിച്ചിടുകയായിരുന്നു.