നാഷണല്‍ കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ തുറന്ന ജയില്‍ സന്ദര്‍ശിച്ചു.

Thiruvananthapuram

തിരുവനന്തപുരം: നാഷണല്‍ കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ അന്‍പതോളം വരുന്ന MSW/BSW വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി പ്രത്യേക അനുമതിയോടെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ സന്ദര്‍ശനം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് രാജേഷ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും തുറന്ന ജയിലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്ക് ഈ സന്ദര്‍ശനം കറക്ഷന്‍ സെന്ററിന്റെ നേര്‍മുഖം മനസിലാക്കുവാന്‍ ഉതകുന്ന ഉള്‍കാഴ്ച നല്കുന്നതായിരുന്നു. നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ Dr.എസ് എ.ഷാജഹാന്‍, വകുപ്പുമേധാവി Dr.ഫാസില്‍ മുഹമ്മദ്, A.O ചന്ദ്രമോഹനന്‍ അദ്ധ്യാപകരായ ആഷിഖ് ഷാജി, ലക്ഷ്മിപ്രിയ എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് തുറന്ന ജയില്‍ സന്ദര്‍ശിച്ചത്.