എം എസ് എം ഹൈസക്ക് ജില്ല ഹയര്‍ സെക്കണ്ടറി സമ്മേളനം നാളെ

Kozhikode

കോഴിക്കോട്: ‘ധാര്‍മികതയാണ്, മാനവികതയുടെ ജീവന്‍’ എന്ന പ്രമേയത്തില്‍ എം എസ് എം കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന ഹൈസക്ക് ജില്ല ഹയര്‍ സെക്കണ്ടറി സമ്മേളനം ഒക്ടോബര്‍ 22ന് ഞായറാഴ്ച പുല്‍പ്പറമ്പ് എന്‍ സി കണ്‍വെന്‍ഷന്‍ സെന്റില്‍ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്നു ഹൈസക്ക് സമ്മേളനം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം ജില്ല പ്രസിഡണ്ട് സി മരക്കാരുട്ടി അധ്യക്ഷത വഹിക്കും. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി മുഖ്യാതിഥിയായി പങ്കെടുക്കും. ഹൈസകിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രബന്ധ രചന മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിക്കും.

ഉദ്ഘാടന ചടങ്ങില്‍ ഐ എസ് എം ജില്ല പ്രസിഡണ്ട് ജുനൈദ് സലഫി, കെ എന്‍ എം കൊടിയത്തൂര്‍ മണ്ഡലം പ്രസിഡണ്ട് എം അഹമ്മദ് കുട്ടി മദനി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. 10 മണി മുതല്‍ ആരംഭിക്കുന്ന ‘എക്‌സോഡിയം’ സെഷനില്‍ ജീവിത ‘യാത്രയുടെ പൊരുളറിയാം’ എന്ന വിഷയത്തില്‍ ഹാഫിദ് റഹ്മാന്‍ മദനി വിഷയമവതരിപ്പിക്കും. തുടര്‍ന്ന് 11 മണിക്ക് നടക്കുന്ന ‘അനുഗമിക്കാം, കാരുണ്യത്തിന്റെ തിരുദൂതരെ’ എന്ന പ്രമേയത്തില്‍ നടക്കുന്ന ‘എക്‌സാമ്പിളറി ‘ സെഷന് ISM സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി നേതൃത്വം നല്‍കും.

‘നേര്‍ വഴി കാട്ടുന്ന വഴികാട്ടികള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഷിബിലി മുഹമ്മദ് മോഡറേറ്ററാകും. എം എസ് എം സംസ്ഥാന ഭാരവാഹികളായ സഅദുദ്ദീന്‍ സ്വലാഹി, അസീം സ്വലാഹി, അബ്ദുല്‍ മുഹ്‌സിന്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം നടക്കുന്ന ‘എമ്പവറിംഗ് ‘ ഗേള്‍സ് ഗാതറിംഗില്‍ ആയിഷ ചെറുമുക്ക്, ഹനാന്‍ ഫാത്തിമ, റുഷ്ദ, ഫാത്തിമ റഷ, നജ ബി, നദ പി കെ എന്നിവര്‍ സംസാരിക്കും. 1:50ന് നടക്കുന്ന ‘ഹെന്‍ ഹാന്‍സിംഗ് ‘ സെഷനില്‍ സുബൈര്‍ സുല്ലമി വിഷായാവതരണം നടക്കും . 2.45ന് നടക്കുന്ന ‘എമ്പ്രയ്‌സ്” സെഷനില്‍ അന്‍സാര്‍ നന്മണ്ട വിഷയാവതരണം നടത്തും.

വൈകിട്ട് 3:35ന് ആരംഭിക്കുന്ന സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം ജില്ല സെക്രട്ടറി അബ്ദുസ്സലാം വളപ്പില്‍ അധ്യക്ഷത വഹിക്കും. ഷാഹിദ് മുസ്ലിം ഫാറൂഖി, അബ്ദുറഷീദ് ഖാസിമി, സി കെ ഉമര്‍ സുല്ലമി, അമീന്‍ തിരുത്തിയാട് സംസാരിക്കും. ഹൈസക്കില്‍ 2500 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പങ്കെടുക്കും.