ആഘോഷം ഏതായാലും ക്ലോറിനേഷൻ നിർബന്ധം

Kozhikode

ആയഞ്ചേരി: കുടിവെള്ളത്തിൻ്റെ ഗുണമേന്മ കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ എല്ലാ ആഘോഷപരിപാടികൾക്കും ഇനി മുതൽ ക്ലോറിനേഷൻ നിർബന്ധമായി ചെയ്യണമെന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ സുരേന്ദ്രൻ അഭ്യർത്ഥിച്ചു.

ഐസ് ക്യൂബുകൾ വാങ്ങിയുള്ള ശീതള പാനീയങ്ങൾ പരമാവധി ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഉഷ്ണം ഉഷ്ണേന ശാന്തി എന്ന പഴമൊഴി പോലെ ചൂടുള്ളതായിരിക്കും ഏറ്റവും സുരക്ഷിതമായിട്ടുള്ളത്.

മംഗലാട് നരസിംഹമൂർത്തിക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ഏപ്രിൽ 20-ാം തിയ്യതി മുതൽ ആരംഭിക്കുകയാണ്. അന്ന് തന്നെ തയ്യിൽ സാജിർ- ഹസീന ദമ്പതികളുടെ ഗൃഹപ്രവേശനവും നടക്കുകയാണ്. ആയതിൻ്റെ കുടിവെള്ള സുരക്ഷ ഉറപ്പു വരുത്താനുള്ള മുന്നൊരുക്ക പ്രവർത്തനത്തിൻ്റെ ഭാഗമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ക്ഷേത്ര ശാന്തിക്കാരൻ റിനിൽ നമ്പൂതിരി കിണർ ക്ലോറിനേഷൻ നടത്തി. ഒരാഴ്ച മുമ്പെങ്കിലും വെള്ളത്തിൻ്റെ ഗുണ നിലവാരം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്താൻ രണ്ട് പേർക്കും നിർദ്ദേശവും നോട്ടീസും നൽകിയിട്ടുണ്ട്. വെള്ള പരിശോധനയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷനും നടത്തണമെന്നും മെമ്പർ അഭ്യർത്ഥിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വി.കെ സോമസുന്ദരൻ മാസ്റ്റർ, ഖജാൻജി അച്ചുതൻ മലയിൽ ,ആശാ വർക്കർ ടി.കെ റീന, ശുചിത്വ വളണ്ടിയർമാരായ ദീപ തിയ്യർകുന്നത്ത്, രഷില എളോടി തുടങ്ങിയവർ സംബന്ധിച്ചു